നിബന്ധനകൾ
സ്വാഗതം!
ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും യഹോവയുടെ സാക്ഷികളെക്കുറിച്ചും കൂടുതൽ അറിയാൻ ഈ വെബ്സൈറ്റ് സഹായിക്കുന്നു. ഇതിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ വായിക്കാനും കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. മറ്റുള്ളവരും ഞങ്ങളുടെ സൈറ്റിൽനിന്ന് പ്രയോജനം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഇതിലെ വിവരങ്ങൾ മറ്റൊരു വെബ്സൈറ്റിലേക്കോ ആപ്ലിക്കേഷനിലേക്കോ ദയവായി പകർത്തരുത്. നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവരെ ഈ വെബ്സൈറ്റിലേക്കു നയിക്കാവുന്നതാണ്. അത് താഴെ പറയുന്ന വ്യവസ്ഥകൾക്കു ചേർച്ചയിലായിരിക്കണം.
പകർപ്പവകാശം
© 2024 വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ. എല്ലാ അവകാശങ്ങളും സംവരണം ചെയ്തിരിക്കുന്നു.
ഈ വെബ്സൈറ്റ് പ്രസിദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക്, ഇൻക്. (“വാച്ച്ടവർ”) ആണ്. മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഈ വെബ്സൈറ്റിലെ എല്ലാ വാക്കുകളും വിവരങ്ങളും വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ ബൗദ്ധികസ്വത്താണ് (“വാച്ച്ടവർ”).
വ്യാപാരമുദ്രകൾ
അഡോബ്, അഡോബ് ലോഗോ, അക്രൊബാറ്റ്, അക്രൊബാറ്റ് ലോഗോ ഇതെല്ലാം അഡോബ് സിസ്റ്റത്തിന്റെ വ്യാപാരമുദ്രകളാണ്. ആപ്പിളും ഐറ്റ്യൂണും ഐപോഡും ആപ്പിളിന്റെ വ്യാപാരമുദ്രകളാണ്. മൈക്രോസോഫ്റ്റ്, മൈക്രോസോഫ്റ്റ് ലോഗോ അതുപോലെ മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഓഫീസ് 365 ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയറുകളും മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളും എല്ലാം മൈക്രോസോഫ്റ്റിന്റെ വ്യാപാരമുദ്രകളാണ്. മറ്റെല്ലാ വ്യാപാരമുദ്രകളും, രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു വ്യാപാരമുദ്രകളും അതാതു കമ്പനികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ്.
വെബ്സൈറ്റ് ഉപയോഗിക്കാനുള്ള നിബന്ധനകളും അനുവാദവും
ഇതിൽ കാണിച്ചിരിക്കുന്ന നിബന്ധനകൾക്കു ചേർച്ചയിലായിരിക്കണം നിങ്ങൾ വെബ്സൈറ്റ് ഉപയോഗിക്കേണ്ടത്. ഈ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ അതിന്റെ അർഥം ഇതിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും, പിന്നീട് കൂട്ടിച്ചേർത്തേക്കാവുന്ന നിബന്ധനകളും ഉൾപ്പെടെ (“നിബന്ധനകൾ” എന്നതിനു കീഴിൽ വരുന്ന എല്ലാം) എല്ലാ നിബന്ധനകളും നിങ്ങൾ അംഗീകരിക്കുന്നുവെന്നാണ്. ഈ നിബന്ധനകളോടോ അതിന്റെ ഏതെങ്കിലും ഭാഗത്തോടോ നിങ്ങൾക്കു വിയോജിപ്പുണ്ടെങ്കിൽ ഈ വെബ്സൈറ്റ് ഉപയോഗിക്കരുത്.
വെബ്സൈറ്റിന്റെ ശരിയായ ഉപയോഗത്തിൽ എന്തെല്ലാമാണ് ഉൾപ്പെടുന്നത്? താഴെ കൊടുത്തിരിക്കുന്ന പരിധികൾ പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. നിങ്ങൾക്കു ചെയ്യാനാകുന്നത്:
-
കച്ചവടം നടത്താനുള്ള ഉദ്ദേശ്യത്തിലല്ലാതെ സ്വന്തം ഉപയോഗത്തിനായി ഈ വെബ്സൈറ്റിൽനിന്ന് വാച്ച്ടവറിന്റെ പകർപ്പവകാശമുള്ള ചിത്രങ്ങൾ, ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, പാട്ടുകൾ, ഫോട്ടോകൾ, വാചകങ്ങൾ, വീഡിയോകൾ എന്നിവ കാണാനും ഡൗൺലോഡ് ചെയ്യാനും അതിന്റെ പ്രിന്റുകൾ എടുക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്.
-
ഡൗൺലോഡ് ചെയ്യാനാകുന്ന പ്രസിദ്ധീകരണങ്ങൾ, വീഡിയോകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവയുടെ ലിങ്കോ ഇലക്ട്രോണിക് കോപ്പികളോ മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതാണ്.
നിങ്ങൾ ചെയ്യരുതാത്തത്:
-
ഈ വെബ്സൈറ്റിലുള്ള ചിത്രങ്ങൾ, ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, വ്യാപാരമുദ്രകൾ, പാട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ലേഖനങ്ങൾ എന്നിവ ഇന്റർനെറ്റിൽ (മറ്റു വെബ്സൈറ്റുകൾ, വിവരങ്ങൾ പങ്കുവെക്കുന്ന സൈറ്റുകൾ, സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകൾ, വീഡിയോ പങ്കുവെക്കുന്ന സൈറ്റുകൾ തുടങ്ങിയവയിൽ) പോസ്റ്റ് ചെയ്യരുത്.
-
മറ്റു സോഫ്റ്റ്വെയർ ആപ്ലിക്കേഷനോടൊപ്പമോ അതിന്റെ ഭാഗമായോ ഈ വെബ്സൈറ്റിലെ ചിത്രങ്ങൾ, ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, പാട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, വാചകങ്ങൾ, വ്യാപാരമുദ്രകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല (ഏതെങ്കിലും സോഫ്റ്റ്വെയർ ആപ്ലിക്കേഷനുവേണ്ടി ഇത്തരം വിവരങ്ങൾ ഒരു സെർവറിലേക്ക് അപ്ലോഡ് ചെയ്യാനും പാടില്ല).
-
ബിസിനെസ്സ് ഉദ്ദേശ്യങ്ങൾക്കോ സാമ്പത്തികനേട്ടത്തിനോ വേണ്ടി (ഒരുപക്ഷേ ലാഭം ഇല്ലെങ്കിൽപ്പോലും) ഈ സൈറ്റിലുള്ള ഏതെങ്കിലും ചിത്രങ്ങൾ, ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, പാട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, വാചകങ്ങൾ, വ്യാപാരമുദ്രകൾ എന്നിവ പുനർനിർമിക്കാനോ അതിന്റെ കൃത്രിമപകർപ്പ് ഉണ്ടാക്കാനോ കോപ്പി എടുക്കാനോ വിതരണം ചെയ്യാനോ മറ്റേതെങ്കിലും വിധത്തിൽ ദുർവിനിയോഗം ചെയ്യാനോ പാടില്ല.
-
ഈ സൈറ്റിലെ വിവരങ്ങൾ, HTML, ചിത്രങ്ങൾ, ടെക്സ്റ്റ് എന്നിവ ശേഖരിക്കുന്നതിനോ കോപ്പി ചെയ്യുന്നതിനോ ഡൗൺലോഡ് ചെയ്യുന്നതിനോ എക്സ്ട്രാക്റ്റ് ചെയ്യുന്നതിനോ ഹാർവെസ്ററ് ചെയ്യുന്നതിനോ സ്ക്രാപ് ചെയ്യുന്നതിനോ വേണ്ടി കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ ഉണ്ടാക്കി വിതരണം ചെയ്യാൻ പാടുള്ളതല്ല. (എന്നാൽ ഈ സൈറ്റിലെ പൊതുവായ സ്ഥലങ്ങളിൽനിന്ന് EPUB, PDF, MP3, MP4 തുടങ്ങിയ ഇലക്ട്രോണിക് ഫയലുകൾ ഡൗൺലോഡ് ചെയ്യാൻവേണ്ടിയുള്ള സൗജന്യവും വാണിജ്യ ഉദ്ദേശ്യങ്ങളില്ലാത്തതും ആയ ആപ്ലിക്കേഷനുകൾ വിതരണം ചെയ്യുന്നതിൽനിന്ന് ഇതു നിങ്ങളെ വിലക്കുന്നില്ല.)
-
ഈ വെബ്സൈറ്റോ അതിലെ സേവനങ്ങളോ ദുരുപയോഗം ചെയ്യുന്നത്, അതായത് വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന മാർഗങ്ങളിലൂടെ അല്ലാതെ വെബ്സൈറ്റുമായി ബന്ധപ്പെടുകയോ അതിന്റെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നത്, വിലക്കിയിരിക്കുന്നു.
-
ഈ വെബ്സൈറ്റിനു കേടുപാടുകൾ വരുന്ന വിധത്തിലോ വരാൻ സാധ്യതയുള്ള വിധത്തിലോ അതിന്റെ ലഭ്യതയ്ക്കോ ഉപയോഗത്തിനോ തടസ്സമാകുന്ന വിധത്തിലോ ഉപയോഗിക്കരുത്. അതുപോലെ, നിയമവിരുദ്ധമായോ അനധികൃതമായോ വഞ്ചനാപരമായോ ഹാനികരമായോ ഈ വെബ്സൈറ്റ് ഉപയോഗിക്കരുത്. കൂടാതെ നിയമവിരുദ്ധമായതോ അനധികൃതമായതോ വഞ്ചനാപരമായതോ ഹാനികരമായതോ ആയ കാര്യങ്ങൾക്കുവേണ്ടിയോ അങ്ങനെയുള്ള എന്തെങ്കിലും ഉദ്ദേശ്യത്തിലോ ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതും വിലക്കിയിരിക്കുന്നു.
-
വാണിജ്യപരമായ കാര്യങ്ങൾക്കുവേണ്ടി ഈ വെബ്സൈറ്റിലെ ചിത്രങ്ങൾ, ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങൾ, സംഗീതം, ഫോട്ടോകൾ, വീഡിയോകൾ, വാചകങ്ങൾ, വ്യാപാരമുദ്രകൾ എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല.
-
ഈ വെബ്സൈറ്റ് ഗൂഗിൾ മാപ്പിൻറെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതു ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒരു മൂന്നാം കക്ഷി സേവനമാണ്. ഈ വെബ്സൈറ്റിലെ ഗൂഗിൾ മാപ്പിന്റെ ഉപയോഗം ഇപ്പോഴത്തെ ഗൂഗിൾ മാപ്പ്/ ഗൂഗിൾ എർത്ത് എന്നിവയുടെ ഏറ്റവും പുതുക്കിയ സേവനവ്യവസ്ഥകൾക്കു വിധേയമാണ്. അതിലെ പുതുക്കിയ വിവരങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലാത്തതുകൊണ്ട് ഗൂഗിൾ മാപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് ദയവായി അതു വായിച്ചുനോക്കുക. ആ സേവനവ്യവസ്ഥകൾ അംഗീകരിക്കുന്നില്ലെങ്കിൽ ഗൂഗിൾ മാപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കാതിരിക്കുക. ഉപയോക്താവിന്റെ വിവരങ്ങളൊന്നും ഗൂഗിൾ മാപ്പ് ഈ വെബ്സൈറ്റിനു നൽകുന്നില്ല.
ആരോഗ്യവിഭാഗം
ഈ വെബ്സൈറ്റിലെ ആരോഗ്യവിഭാഗം (“Medical Section”) എന്നതിനു കീഴിലുള്ള വിവരങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കാൻവേണ്ടി മാത്രമുള്ളതാണ്. അല്ലാതെ വൈദ്യനിർദേശം നല്കുന്നതിനുവേണ്ടിയുള്ളതല്ല. അവ ആരോഗ്യരംഗത്തുള്ള വിദഗ്ധരുടെ നിർദേശത്തിനോ ഏതെങ്കിലും ഒരു രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരംവെക്കാവുന്നതും അല്ല. ഈ വിഭാഗം ഏതെങ്കിലും പ്രത്യേക പരിശോധനകളെയോ ഡോക്ടർമാരെയോ ഉത്പന്നങ്ങളെയോ നടപടിക്രമങ്ങളെയോ അഭിപ്രായങ്ങളെയോ ആരോഗ്യവിഭാഗം എന്നതിനു കീഴിൽ പറഞ്ഞിരിക്കുന്ന മറ്റു വിവരങ്ങളെയോ ശുപാർശ ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നില്ല.
ഏതെങ്കിലും രോഗാവസ്ഥയെയോ ചികിത്സയെയോ കുറിച്ച് അറിയാൻ എല്ലായ്പോഴും ഒരു ഡോക്ടറോടോ ആരോഗ്യപരിപാലനരംഗത്തുള്ള വിദഗ്ധരോടോ ചോദിക്കേണ്ടതാണ്.
ആരോഗ്യവിഭാഗത്തിനു കീഴിൽ കൃത്യതയുള്ളതും ഏറ്റവും പുതിയതും ആയ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ഈ വെബ്സൈറ്റ് ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും ആരോഗ്യവിഭാഗം എന്നതിനു കീഴിലുള്ള വിവരങ്ങൾ “അതേപടി” (“as is”) എടുത്തിട്ടിരിക്കുന്നതാണ്. ഇവയ്ക്ക് വ്യക്തമോ അല്ലാത്തതോ ആയ ഒരു വാറണ്ടിയുമില്ല. ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട വ്യക്തമോ അല്ലാത്തതോ ആയ എല്ലാ വാറണ്ടികളും ഈ വെബ്സൈറ്റ് നിരാകരിക്കുന്നു. ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തിലുള്ള, ബിസിനെസ്സ് സംബന്ധമായതോ കാര്യക്ഷമതയ്ക്കു വേണ്ടിയുള്ളതോ ആയ സൂചിത വാറണ്ടികളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിൽ ഉൾപ്പെടുന്നത് ഇവ മാത്രമല്ല എന്നതും ശ്രദ്ധിക്കുക. ആരോഗ്യവിഭാഗത്തിലുള്ള വിവരങ്ങളുടെ ആശ്രയയോഗ്യത, കൃത്യത, ഗുണം, പൂർണത എന്നിവയ്ക്ക് ഈ സൈറ്റ് യാതൊരു ഉറപ്പും നല്കുന്നില്ല. ഇതിലെ വിവരങ്ങൾ കാലാനുസൃതമാണെന്നും ഈ സൈറ്റ് അവകാശപ്പെടുന്നില്ല. ആരോഗ്യവിഭാഗത്തിനു കീഴിലുള്ള വിവരങ്ങളിലെ എന്തെങ്കിലും തെറ്റുകൾക്കോ അപൂർണതകൾക്കോ ഈ വെബ്സൈറ്റ് ഉത്തരവാദി അല്ല. ആരോഗ്യവിഭാഗത്തിലെ വിവരങ്ങളിൽ നിങ്ങൾ ആശ്രയിക്കുന്നതു നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണം. ആരോഗ്യവിഭാഗത്തിലെ വിവരങ്ങൾ ഉപയോഗിച്ചതുമൂലമോ അതിലെ വിവരങ്ങൾ ഉപയോഗിക്കുന്നതിലെ അപര്യാപ്തതമൂലമോ സംഭവിച്ചേക്കാവുന്ന ഏതൊരു നഷ്ടത്തിനോ തകരാറുകൾക്കോ [യാദൃച്ഛികമായോ എന്തിന്റെയെങ്കിലും പരിണതഫലമായോ ഉണ്ടാകുന്ന തകരാറുകൾ, വ്യക്തികൾക്കുണ്ടാകുന്ന പരിക്കുകൾ/അസാധാരണമരണം, നഷ്ടം, വിവരങ്ങൾ നഷ്ടപ്പെട്ടതുമൂലമോ ബിസിനെസ്സ് കാര്യങ്ങളിൽ തടസ്സം നേരിട്ടതുമൂലമോ സംഭവിക്കുന്ന തകരാറുകൾ (എന്നാൽ ഇതിൽ ഉൾപ്പെടുന്നത് ഇവ മാത്രമല്ല എന്നതും ശ്രദ്ധിക്കുക.)] ഈ സൈറ്റ് ഒരു പ്രകാരത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല. അത്തരം നഷ്ടങ്ങളോ തകരാറുകളോ വാറണ്ടി, കരാർ, കർത്തവ്യലംഘനം, ഏതെങ്കിലും തരത്തിലുള്ള നിയമപരമായ സിദ്ധാന്തങ്ങൾ എന്നിവയിൽ അടിസ്ഥാനപ്പെട്ടതാണെങ്കിലും, ആ നഷ്ടങ്ങളെക്കുറിച്ചോ തകരാറുകളെക്കുറിച്ചോ ഈ സൈറ്റ് മുൻകൂട്ടി പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സൈറ്റ് അവയ്ക്കൊന്നും ഉത്തരവാദിയായിരിക്കില്ല.
വാറണ്ടി നിരാകരണവും ബാധ്യതാ പരിമിതിയും
വെബ്സൈറ്റും അതിലെ വിവരങ്ങൾ, ഉള്ളടക്കം, ഉപകരണങ്ങൾ എന്നിവയും സൈറ്റിൽ ലഭ്യമായ മറ്റെല്ലാ വിവരങ്ങളും “അതേപടി” (“as is”) എന്ന വ്യവസ്ഥയിൽ വാച്ച്ടവറിന്റേതാണ്. പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യമോ വാറണ്ടിയോ വാച്ച്ടവർ നൽകുന്നില്ല.
വൈറസുകളിൽനിന്നോ അപകടം ചെയ്യുന്ന മറ്റ് ഏതെങ്കിലും ഘടകങ്ങളിൽനിന്നോ ഉള്ള സംരക്ഷണം വാച്ച്ടവർ ഉറപ്പുതരുന്നില്ല. ഈ സൈറ്റും അതിലെ വിവരങ്ങൾ, ഉള്ളടക്കം, ഉപകരണങ്ങൾ എന്നിവയും അതിൽ ലഭ്യമായ മറ്റു സേവനങ്ങളും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങൾക്കു വാച്ച്ടവർ ഉത്തരവാദിയല്ല. നേരിട്ടോ അല്ലാതെയോ യാദൃശ്ചികമായോ ശിക്ഷയർഹിക്കുന്ന വിധത്തിലുള്ളതോ പ്രത്യാഘാതമുണ്ടാക്കുന്നതോ (വരുമാനനഷ്ടം ഉൾപ്പെടെ) ആയ എല്ലാ നഷ്ടങ്ങളും ഇതിൽപ്പെടും.
നിബന്ധനകൾ ലംഘിക്കൽ
ഈ നിബന്ധനകളുടെ കീഴിലുള്ള വാച്ച്ടവറിന്റെ മറ്റ് എല്ലാ അവകാശങ്ങളും അങ്ങനെതന്നെ നിലനിൽക്കവെ, ഈ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതിനെ ഉചിതമായി എങ്ങനെ നേരിടണമോ ആ വിധത്തിലായിരിക്കും വാച്ച്ടവർ അതു കൈകാര്യം ചെയ്യുന്നത്. നിങ്ങൾ വെബ്സൈറ്റിലേക്കു പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ടോ വെബ്സൈറ്റ് ഉപയോഗിക്കുന്നതിൽനിന്ന് നിങ്ങളെ വിലക്കിക്കൊണ്ടോ നിങ്ങളുടെ ഐപി അഡ്രസ്സ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടർ വെബ്സൈറ്റിൽ പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ടോ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവരോടു നിങ്ങളുടെ പ്രവേശനം തടയാൻ ആവശ്യപ്പെട്ടുകൊണ്ടോ നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടോ അതുമല്ലെങ്കിൽ ഇവയെല്ലാം ചെയ്തുകൊണ്ടോ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതായിരിക്കും.
ഭേദഗതികൾ
വാച്ച്ടവർ സമയാസമയങ്ങളിൽ ഈ നിബന്ധനകൾ പുതുക്കിയേക്കാം. പുതുക്കിയ നിബന്ധനകൾ അതു വെബ്സൈറ്റിൽ എന്നു പ്രത്യക്ഷപ്പെടുന്നോ അന്നുമുതൽ ബാധകമായിരിക്കും. പുതുക്കിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിന് ഈ പേജ് പതിവായി പരിശോധിക്കുക.
നിയമവും അധികാരപരിധിയും
യു.എസ്.എ-യിലെ ന്യൂയോർക്കിലുള്ള നിയമങ്ങളാണ് ഈ നിബന്ധനകൾക്ക് ആധാരം. അവയുടെ അടിസ്ഥാനത്തിലാണ് ഈ നിബന്ധനകൾ വിലയിരുത്തേണ്ടത്. അതുകൊണ്ട് ഈ നിബന്ധനകൾ പാലിക്കുന്നതിനോടുള്ള ബന്ധത്തിൽ എന്തെങ്കിലും നിയമനടപടികൾ സ്വീകരിക്കേണ്ടിവന്നാൽ യു.എസ്.എ-യിലെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ നടപടിക്രമങ്ങൾ പിൻപറ്റുന്ന ഫെഡറൽ കോടതിയിലോ സ്റ്റേറ്റ് കോടതിയിലോ ആയിരിക്കും കേസ് കൈകാര്യം ചെയ്യുന്നത്.
കരാർ വിഭജന നയം
ഇവിടെ പറഞ്ഞിരിക്കുന്ന നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് അസാധുവാണെന്നോ നിയമസാധുതയില്ലാത്തതാണെന്നോ നടപ്പിലാക്കുന്നത് അനധികൃതമാണെന്നോ നിയമപരമല്ലെന്നോ കോടതി വിധിച്ചാൽ മറ്റു നിബന്ധനകൾ അപ്പോഴും പ്രാബല്യത്തിലുണ്ടായിരിക്കും. ഏതെങ്കിലും ഒരു വ്യവസ്ഥ വാച്ച്ടവർ നടപ്പിൽ വരുത്തുന്നില്ലെങ്കിൽ ആ വ്യവസ്ഥ റദ്ദാക്കിയെന്നോ അതു നടപ്പിൽ വരുത്താനുള്ള അധികാരം വാച്ച്ടവറിന് ഇല്ലാതായെന്നോ അർഥമാക്കുന്നില്ല.
മുഴുവൻ ഉടമ്പടി
വെബ്സൈറ്റ് ഉപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ മേൽപ്പറഞ്ഞിരിക്കുന്ന നിബന്ധനകളിൽ നിങ്ങളും വാച്ച്ടവറും തമ്മിലുള്ള മുഴുവൻ വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. ഈ പുതിയ കരാർ പഴയ നിബന്ധനകളെയെല്ലാം അസാധുവാക്കുന്നു.