വിവരങ്ങള്‍ കാണിക്കുക

മദ്യം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്ത്‌ പറയുന്നു? അത്‌ പാപമാണോ?

മദ്യം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്ത്‌ പറയുന്നു? അത്‌ പാപമാണോ?

ബൈബി​ളി​ന്റെ ഉത്തരം

 മിതമായ അളവിൽ മദ്യം കഴിക്കു​ന്നത്‌ പാപമല്ല. വീഞ്ഞ്‌ ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ദാനമാ​ണെന്ന്‌ ബൈബിൾ പറയുന്നു. അതിന്‌ ജീവിതം കൂടുതൽ രസകര​മാ​ക്കാൻ കഴിയും. (സങ്കീർത്ത​നം 104:14, 15; സഭാ​പ്ര​സം​ഗി 3:13; 9:7) വീഞ്ഞ്‌ മരുന്നാ​യി ഉപയോ​ഗി​ക്കാ​മെ​ന്നും ബൈബിൾ സൂചി​പ്പി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 5:23.

 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ വീഞ്ഞ്‌ കുടി​ച്ചി​ട്ടുണ്ട്‌. (മത്തായി 26:29; ലൂക്കോസ്‌ 7:34) ഒരു വിവാ​ഹ​വി​രു​ന്നിൽവെച്ച്‌ വെള്ളം വീഞ്ഞാ​ക്കി​യ​താണ്‌ യേശു ചെയ്‌ത പ്രസി​ദ്ധ​മാ​യ ഒരു അത്ഭുതം. ഉദാര​മാ​യൊ​രു സമ്മാന​മാ​യി യേശു ഇത്‌ നൽകി.—യോഹ​ന്നാൻ 2:1-10.

അമിത​മാ​യി കുടി​ക്കു​ന്ന​തി​ന്റെ അപകടം

 വീഞ്ഞിന്‌ പല നല്ല ഗുണങ്ങ​ളു​മു​ണ്ടെന്ന്‌ ബൈബിൾ പറയു​മ്പോൾത്ത​ന്നെ അമിത​മാ​യ കുടിയെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു. മദ്യം കഴിക്കാൻ തീരു​മാ​നി​ക്കു​ന്ന ഒരു ക്രിസ്‌ത്യാ​നി മിതമായ അളവിൽ മാത്രമേ അത്‌ കഴിക്കാ​വൂ. (1 തിമൊ​ഥെ​യൊസ്‌ 3:8; തീത്തൊസ്‌ 2:2, 3) അമിത​മ​ദ്യ​പാ​നം ഒഴിവാ​ക്കു​ന്ന​തിന്‌ ബൈബിൾ അനേകം കാരണങ്ങൾ നൽകു​ന്നുണ്ട്‌.

  •   ചിന്തകൾ തെറ്റി​പ്പോ​കാ​നും കണക്കു​കൂ​ട്ട​ലു​കൾ പിഴയ്‌ക്കാ​നും മദ്യം ഇടയാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 23:29-35) കുടിച്ച്‌ മത്തനായ ഒരാൾക്ക്‌ ബൈബി​ളി​ന്റെ പിൻവ​രു​ന്ന കല്‌പന പാലി​ക്കാൻ കഴിയില്ല: “നിങ്ങളു​ടെ ശരീര​ങ്ങ​ളെ ജീവനു​ള്ള​തും വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വു​മാ​യ യാഗമാ​യി അർപ്പി​ക്കു​വിൻ; ഇതത്രേ കാര്യ​ബോ​ധ​ത്തോ​ടെ​യുള്ള വിശു​ദ്ധ​സേ​വ​നം.”—റോമർ 12:1.

  •   അമിത​മാ​യി കുടി​ക്കു​ന്നത്‌ അതിർവ​ര​മ്പു​കൾ മറന്നു​പോ​കാൻ ഇടയാ​ക്കു​ന്നു; അത്‌ “ബുദ്ധിയെ കെടു​ത്തു​ക​ള​യു​ന്നു.”—ഹോശേയ 4:11; എഫെസ്യർ 5:18.

  •   ദാരി​ദ്ര്യ​ത്തി​നും ഗുരു​ത​ര​മാ​യ ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​നും അത്‌ കാരണ​മാ​യേ​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 23:21, 31, 32.

  •   അമിത​മ​ദ്യ​പാ​ന​വും ലക്കു​കെ​ടു​ന്ന അളവോ​ള​മു​ള്ള കുടി​യും ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 23:20; ഗലാത്യർ 5:19-21.

അമിത​മാ​കു​ന്നത്‌ എപ്പോൾ?

 കുടി​ക്കു​ന്നത്‌ അയാൾക്കോ മറ്റുള്ള​വർക്കോ ഏതെങ്കി​ലും വിധത്തിൽ ദോഷം വരുത്തി​വെ​ക്കാൻ സാധ്യ​ത​യു​ണ്ടെ​ങ്കിൽ ഒരാൾ അമിത​മാ​യി കുടി​ച്ചെന്ന്‌ പറയാം. ബൈബി​ളി​ന്റെ വീക്ഷണ​ത്തിൽ കുടിച്ച്‌ ബോധം​കെ​ടു​ന്നത്‌ മാത്രമല്ല അമിത​മ​ദ്യ​പാ​നം. പകരം, ലക്കു​കെ​ടു​ന്ന​തും വേച്ചു​വേച്ച്‌ നടക്കു​ന്ന​തും വഴക്കു​ണ്ടാ​ക്കു​ന്ന​തും നാക്ക്‌ കുഴയു​ന്ന​തും എല്ലാം അമിത​മ​ദ്യ​പാ​ന​ത്തി​ന്റെ ലക്ഷണങ്ങ​ളാണ്‌. (ഇയ്യോബ്‌ 12:25; സങ്കീർത്ത​നം 107:27; സദൃശ​വാ​ക്യ​ങ്ങൾ 23:29, 30, 33) കുടിച്ച്‌ പൂസാ​കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കു​ന്ന ഒരാൾപോ​ലും ‘മദ്യപാ​ന​ത്താൽ ഭാര​പ്പെട്ട്‌’ കുടി​യു​ടെ തിക്തഫ​ല​ങ്ങൾ അനുഭ​വി​ച്ചേ​ക്കാം.—ലൂക്കോസ്‌ 21:34, 35.

പൂർണ​മാ​യും ഒഴിവാ​ക്കു​ന്നത്‌

 ക്രിസ്‌ത്യാ​നി​കൾ ഒട്ടും മദ്യം കഴിക്കാ​തി​രി​ക്കേണ്ട സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പറയുന്നു:

  •   മറ്റുള്ള​വർക്ക്‌ ഇടർച്ച​യാ​കു​മെ​ങ്കിൽ.—റോമർ 14:21.

  •   മദ്യം കഴിക്കു​ന്നത്‌ നിയമ​വി​രു​ദ്ധ​മാ​ണെ​ങ്കിൽ.—റോമർ 13:1.

  •   ഒരാൾക്ക്‌ തന്റെ കുടി നിയ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കിൽ. മുഴു​ക്കു​ടി​യോ മദ്യത്തി​ന്റെ ഏതെങ്കി​ലും തരത്തി​ലു​ള്ള അമിത​മാ​യ ഉപയോ​ഗ​മോ ഉള്ളവർ ശക്തമായ നടപടി​കൾ കൈ​ക്കൊ​ള്ളാൻ തയാറാ​യി​രി​ക്ക​ണം.—മത്തായി 5:29, 30.