യഹോവയുടെ സാക്ഷികൾ മറ്റു മതങ്ങളെ വിലകുറച്ചു കാണുന്നുണ്ടോ?
ഏതു മതത്തിൽപ്പെട്ടവരായാലും എല്ലാവരെയും ബഹുമാനിക്കണം എന്ന ബൈബിളിന്റെ ഉപദേശം ഞങ്ങൾ പിൻപറ്റുന്നു. (1 പത്രോസ് 2:17) ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളുണ്ട്. എന്നിരുന്നാലും മറ്റു മതസംഘടനകളെ നിരോധിക്കാനോ അവർക്കു വിലക്കുകൾ ഏർപ്പെടുത്താനോ ഭരണകർത്താക്കളുടെയോ അധികാരികളുടെയോ മേൽ ഞങ്ങൾ സമ്മർദം ചെലുത്താറില്ല. ഞങ്ങളുടെ ധാർമികവും മതപരവുമായ മൂല്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻവേണ്ടി ഞങ്ങൾ പ്രചാരണങ്ങൾ നടത്താറുമില്ല. പകരം, മറ്റുള്ളവർ ഞങ്ങളോടു കാണിക്കാൻ പ്രതീക്ഷിക്കുന്ന അതേ ആദരവ് ഞങ്ങൾ അവരോടും കാണിക്കുന്നു.—മത്തായി 7:12.