വിവരങ്ങള്‍ കാണിക്കുക

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്തു പറയുന്നു?

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്തു പറയുന്നു?

 വിവാ​ഹ​ത്തെ​ക്കു​റി​ച്ചും വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും ബൈബിൾ പറയുന്ന അതേ വീക്ഷണ​മാണ്‌ ഞങ്ങൾക്കു​ള്ളത്‌. ദൈവം വിവാഹം എന്ന ക്രമീ​ക​ര​ണം ഏർപ്പെ​ടു​ത്തി​യത്‌ ഭാര്യ​യും ഭർത്താ​വും ആജീവ​നാ​ന്തം ഒരുമിച്ച്‌ ജീവി​ക്കാൻവേ​ണ്ടി​യാണ്‌. വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ​യൊ​രു തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം ലൈം​ഗി​ക അധാർമി​ക​ത​യാണ്‌.—മത്തായി 19:5, 6, 9.

തകർച്ച​യു​ടെ വക്കി​ലെ​ത്തി​യ ദമ്പതി​ക​ളെ യഹോ​വ​യു​ടെ സാക്ഷികൾ സഹായി​ക്കാ​റു​ണ്ടോ?

 പല വിധങ്ങ​ളിൽ സഹായി​ക്കാ​റുണ്ട്‌:

  •   പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ. ഒരിക്ക​ലും നേരെ​യാ​ക്കാ​നാ​കി​ല്ലെന്നു തോന്നുന്ന ബന്ധങ്ങൾപോ​ലും ശക്തമാ​ക്കാൻ ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സ്ഥിരം​പം​ക്തി​കൾ സഹായി​ക്കു​ന്നു. അതിനു ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌, “ദാമ്പത്യ​പ്ര​തി​ബ​ദ്ധത കാത്തുസൂക്ഷിക്കുക,” “എങ്ങനെ ക്ഷമിക്കാം?,” “വിശ്വാ​സം വീണ്ടെ​ടു​ക്കാൻ” എന്നീ ലേഖനങ്ങൾ. നിങ്ങൾക്ക്‌ അതു വായി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌.

  •   യോഗങ്ങൾ. വിവാ​ഹ​ജീ​വി​തം വിജയ​ക​ര​മാ​ക്കാൻ സഹായി​ക്കു​ന്ന, ബൈബി​ളി​ലു​ള്ള പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ ഞങ്ങളുടെ സഭാ​യോ​ഗ​ങ്ങ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും ചർച്ച ചെയ്യാ​റുണ്ട്‌.

  •   മൂപ്പന്മാർ. സഭയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന മൂപ്പന്മാർ ദമ്പതി​ക​ളെ വ്യക്തി​പ​ര​മാ​യി സഹായി​ക്കു​ന്നു. എഫെസ്യർ 5:22-25 പോലുള്ള ബൈബിൾവാ​ക്യ​ങ്ങൾ അവർ അതിനാ​യി ഉപയോ​ഗി​ക്കു​ന്നു.

വിവാ​ഹ​മോ​ച​നം നേടാൻ സാക്ഷി​കൾക്കു മൂപ്പന്മാർ അനുമതി കൊടു​ക്ക​ണോ?

 വേണ്ടാ. ദമ്പതി​കൾക്കി​ട​യിൽ പ്രശ്‌ന​ങ്ങൾ ഉണ്ടാകു​മ്പോൾ മൂപ്പന്മാർ അവരെ സഹായി​ക്കു​മെ​ങ്കി​ലും അവർക്കു​വേ​ണ്ടി ഒരു തീരു​മാ​ന​മെ​ടു​ക്കാ​നുള്ള അധികാ​രം മൂപ്പന്മാർക്കി​ല്ല. (ഗലാത്യർ 6:5) എന്നാൽ ബൈബിൾ പറയുന്ന കാരണ​ത്താ​ല​ല്ലാ​തെ ഒരാൾ വിവാ​ഹ​മോ​ച​നം നേടു​ന്നെ​ങ്കിൽ, അദ്ദേഹ​ത്തി​നു സഭയിൽ പ്രത്യേക പദവി​ക​ളൊ​ന്നും ലഭിക്കില്ല. കൂടാതെ, പുനർവി​വാ​ഹം ചെയ്യാ​നും ബൈബിൾ അനുവ​ദി​ക്കു​ന്നി​ല്ല.—1 തിമൊ​ഥെ​യൊസ്‌ 3:1, 5, 12.

വേർപി​രിഞ്ഞ്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള സാക്ഷി​ക​ളു​ടെ വീക്ഷണം എന്താണ്‌?

 സുഖക​ര​മ​ല്ലാ​ത്ത സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും ദമ്പതികൾ ഒരുമി​ച്ചു​ക​ഴി​യാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:10-16) ആത്മാർഥ​മാ​യ പ്രാർഥ​ന​യി​ലൂ​ടെ​യും ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ​യും തമ്മിൽ ഉറ്റുസ്‌നേ​ഹി​ക്കു​ന്ന​തി​ലൂ​ടെ​യും പല പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാ​നാ​കും.—1 കൊരി​ന്ത്യർ 13:4-8; ഗലാത്യർ 5:22.

 എന്നിരു​ന്നാ​ലും, ചില പ്രത്യേക സാഹച​ര്യ​ങ്ങ​ളിൽ വേർപി​രിഞ്ഞ്‌ താമസി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ തീരു​മാ​നി​ച്ചേ​ക്കാം. അത്തരം ചില സാഹച​ര്യ​ങ്ങ​ളാണ്‌:

  •   മനഃപൂർവം കുടും​ബം നോക്കാ​തി​രി​ക്കു​ന്നത്‌.—1 തിമൊ​ഥെ​യൊസ്‌ 5:8.

  •   അങ്ങേയ​റ്റ​ത്തെ ശാരീ​രി​ക ഉപദ്രവം.—സങ്കീർത്ത​നം 11:5.

  •   ദൈവ​വു​മാ​യു​ള്ള ബന്ധത്തിന്‌ ഭീഷണി​യാ​കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ക​ല്‌പ​ന​കൾ ലംഘി​ക്കാൻ ഒരു സാക്ഷിയെ ഇണ നിർബ​ന്ധി​ക്കു​ന്നെ​ന്നു കരുതുക. അത്തരം സാഹച​ര്യ​ത്തിൽ, ‘മനുഷ്യ​രെ​യല്ല, ദൈവത്തെ അനുസ​രി​ക്കു​ക’ എന്ന ദിവ്യ​നി​യ​മം പാലി​ക്കാൻ വേർപി​രി​യൽ മാത്ര​മാണ്‌ പോം​വ​ഴി​യെ​ന്നു ക്രിസ്‌ത്യാ​നി​യാ​യ ഇണ തീരു​മാ​നി​ച്ചേ​ക്കാം.—പ്രവൃ​ത്തി​കൾ 5:29.