ബൈബിൾവായന: നിങ്ങളുടെ എത്തുപാടിൽ
നല്ല ജീവിതം നയിക്കാനുള്ള ജ്ഞാനം ബൈബിളിലുണ്ട്. ദിവസവും ബൈബിൾ വായിക്കുകയും വായിച്ചതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്താൽ ’വിജയം’ നേടാനാകും. (യോശുവ 1:8; സങ്കീർത്തനം 1:1-3) കൂടാതെ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ പുത്രനായ യേശുവിനെക്കുറിച്ചും ഉള്ള അറിവ് നേടിയാൽ അത് നമ്മളെ രക്ഷയിലേക്ക് നയിക്കും.—യോഹന്നാൻ 17:3.
ഏതു ക്രമത്തിലാണ് ബൈബിൾ വായിക്കേണ്ടത്? പല രീതിയിൽ വായിക്കാം. ഒന്നുകിൽ ബൈബിൾപുസ്തകങ്ങൾ അതിന്റെ ക്രമത്തിൽ വായിക്കാം. അല്ലെങ്കിൽ വിഷയംവിഷയമായി വായിക്കാം. അതിന് ഈ പട്ടിക നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, പുരാതന ഇസ്രായേല്യരോട് ദൈവം ഇടപെട്ടതിനെക്കുറിച്ചുള്ള ചരിത്രം മനസ്സിലാക്കാൻ ആ ഭാഗങ്ങൾ വായിക്കുക. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയസഭ സ്ഥാപിച്ചതിനെക്കുറിച്ചും അത് വളർന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ മറ്റു ഭാഗങ്ങളും വായിക്കാനാകും. ഒരു ദിവസം ഒരു സെറ്റ് അധ്യായം വായിക്കുന്നെങ്കിൽ ഒരു വർഷംകൊണ്ട് നിങ്ങൾക്ക് ബൈബിൾ വായിച്ചുതീർക്കാനാകും.
ദിവസേന ബൈബിൾവായിക്കുന്നതിനും ഒരു വർഷംകൊണ്ട് ബൈബിൾ മുഴുവൻ വായിച്ച് തീർക്കുന്നതിനും ഇനി, ബൈബിൾ വായിച്ച് തുടങ്ങുന്നതിനും എല്ലാം ഒരു സഹായമാണ് ഈ പട്ടിക. പ്രിന്റ് എടുക്കാൻ പറ്റുന്ന ബൈബിൾവായനയ്ക്കുള്ള പട്ടിക ഡൗൺലോഡ് ചെയ്ത് വായന ഇന്നുതന്നെ തുടങ്ങൂ!