യേശുവിന്റെ ബലിയിൽനിന്ന് പ്രയോജനം നേടുക
വർഷത്തിലൊരിക്കൽ യഹോവയുടെ സാക്ഷികളും അവർ ക്ഷണിച്ച ലക്ഷക്കണക്കിനാളുകളും യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ ലോകമെങ്ങുമായി കൂടിവരാറുണ്ട്. യേശുവിന്റെ കല്പന അനുസരിച്ചാണ് അത്. (ലൂക്കോസ് 22:19) മനുഷ്യർക്കുവേണ്ടി യേശു തന്റെ സ്വന്തം ജീവൻ നൽകിയതിനെ വിലമതിക്കാനും അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ ആചരണം സഹായിക്കുന്നു. യേശുവിന്റെ ബലി ഇപ്പോഴത്തെയും ഭാവിയിലെയും നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അവിടെനിന്ന് മനസ്സിലാക്കാം.—യോഹന്നാൻ 3:16.
നിങ്ങൾ ഈ വർഷത്തെ സ്മാരകം കൂടിയ ആളാണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് എങ്ങനെ യേശുവിന്റെ ബലിമരണത്തിൽനിന്നും പ്രയോജനം നേടാം? അതിനായി രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യണമെന്നു യേശു പഠിപ്പിച്ചു:
1. ദൈവത്തെയും യേശുവിനെയും കുറിച്ച് പഠിക്കുക. തന്റെ സ്വർഗീയപിതാവിനോടു പ്രാർഥിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.”—യോഹന്നാൻ 17:3.
2. പഠിച്ചതനുസരിച്ച് പ്രവർത്തിക്കുക. താൻ പഠിപ്പിച്ച കാര്യങ്ങൾക്കനുസരിച്ച് ജീവിക്കുകകൂടെ വേണമെന്ന് യേശു എടുത്തുപറഞ്ഞു. ഉദാഹരണത്തിന്, പ്രസിദ്ധമായ മലയിലെ പ്രസംഗം യേശു അവസാനിപ്പിച്ചത്, തന്റെ ‘വചനങ്ങൾ കേട്ടിട്ട് അതനുസരിച്ച് പ്രവർത്തിക്കുന്നവരെ’ അഭിനന്ദിച്ചുകൊണ്ടാണ്. (ലൂക്കോസ് 6:46-48) മറ്റൊരു അവസരത്തിൽ യേശു ഇങ്ങനെയും പറഞ്ഞു: “ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.”—യോഹന്നാൻ 13:17.
ദൈവത്തെയും യേശുവിനെയും കുറിച്ച് കൂടുതൽ പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പഠിച്ച കാര്യങ്ങൾക്കനുസരിച്ച് എങ്ങനെ ജീവിക്കാമെന്നു നിങ്ങൾക്ക് അറിയണോ? ആ വിവരങ്ങൾ കണ്ടെത്താനുള്ള ചില വഴികൾ ഇതാ.
ബൈബിൾ കോഴ്സ്
ഞങ്ങളുടെ സൗജന്യ ബൈബിൾപഠനപരിപാടി അനേകം ആളുകളെ ബൈബിൾ പരിശോധിച്ചുനോക്കാനും അതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും സഹായിച്ചിട്ടുണ്ട്.
ഈ കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ, ബൈബിൾ പഠിക്കാനുള്ള സഹായം എന്ന പേജ് സന്ദർശിക്കുക.
യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾപഠനം എങ്ങനെയാണെന്ന് അറിയാൻ ബൈബിൾപഠനത്തിലേക്കു സ്വാഗതം എന്ന വീഡിയോ കാണുക.
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾ
യഹോവയുടെ സാക്ഷികൾ ആഴ്ചയിൽ രണ്ടു തവണ രാജ്യഹാൾ എന്നറിയപ്പെടുന്ന അവരുടെ ആരാധനാസ്ഥലത്ത് കൂടിവരാറുണ്ട്. അവിടെ നടക്കുന്ന മീറ്റിങ്ങുകളിൽ ഞങ്ങൾ ബൈബിൾ പഠിക്കുന്നു, പഠിച്ച കാര്യങ്ങൾക്കനുസരിച്ച് എങ്ങനെ ജീവിക്കാമെന്നും മനസ്സിലാക്കുന്നു.
ഈ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നിങ്ങളൊരു സാക്ഷിയായിരിക്കണമെന്നില്ല. എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യാറുണ്ട്. നിങ്ങളുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് നേരിട്ടോ അല്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴിയോ ഈ യോഗങ്ങൾ കൂടാം.
ഈ മീറ്റിങ്ങുകളിൽനിന്ന് എന്തു പ്രതീക്ഷിക്കാമെന്ന് അറിയാൻ രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ കാണുക.
നിങ്ങളുടെ തൊട്ടടുത്ത് മീറ്റിങ്ങ് എവിടെയാണ് നടക്കുന്നതെന്ന് അറിയാൻ, യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾ എന്ന പേജ് സന്ദർശിക്കുക.
ഓൺലൈൻ ലേഖനങ്ങളും വീഡിയോകളും
യേശുവിന്റെ പഠിപ്പിക്കലുകളെക്കുറിച്ചും യേശുവിന്റെ ബലിമരണത്തിന്റെ മൂല്യത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന പല ലേഖനങ്ങളും വീഡിയോകളും ഈ വെബ്സൈറ്റിലുണ്ട്.
ഉദാഹരണത്തിന്, ഒരാളുടെ മരണം എങ്ങനെയാണു ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്നതെന്നു മനസ്സിലാക്കാൻ “യേശു രക്ഷകനായിരിക്കുന്നത് ഏതു വിധത്തിൽ?,” “യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തുകൊണ്ട്?” എന്നീ ലേഖനങ്ങളോ യേശു മരിച്ചത് എന്തിനാണ്? എന്ന വീഡിയോയോ കാണുക.