വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരന്തങ്ങൾ പ്രത്യാശയ്‌ക്ക്‌ വഴിമാറുന്നു

ദുരന്തങ്ങൾ പ്രത്യാശയ്‌ക്ക്‌ വഴിമാറുന്നു

ദുരന്തങ്ങൾ പ്രത്യാശയ്‌ക്ക്‌ വഴിമാറുന്നു

‘അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും.’​—2 തിമൊ​ഥെ​യൊസ്‌ 3:1.

താഴെ കൊടു​ത്തി​രി​ക്കുന്ന ദുരി​ത​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ കേൾക്കു​ക​യോ കാണു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ?

• മാരകമായ രോഗം അനേക​രു​ടെ ജീവൻ കവരുന്നു.

• ക്ഷാമം മൂലം നൂറു​ക​ണ​ക്കിന്‌ ആളുകൾ മരിക്കു​ന്നു.

• ഭൂകമ്പത്തിൽ ആയിര​ങ്ങ​ളു​ടെ ജീവൻ നഷ്ടപ്പെ​ടു​ന്നു. അനേകർക്ക്‌ വീടി​ല്ലാ​താ​കു​ന്നു.

ഈ മാസി​ക​യു​ടെ ഇനി വരുന്ന പേജു​ക​ളിൽ ഇതു​പോ​ലുള്ള സംഭവ​ങ്ങ​ളു​ടെ ചില ഞെട്ടി​പ്പി​ക്കുന്ന വിവരങ്ങൾ നമ്മൾ വായി​ക്കും. “അവസാ​ന​കാ​ലത്ത്‌” ഇതു​പോ​ലുള്ള പല കാര്യ​ങ്ങ​ളും നടക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടുണ്ട്‌ എന്ന കാര്യ​വും മനസ്സി​ലാ​ക്കും.

ഇപ്പോഴുള്ള കുറച്ച്‌ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക എന്നുള്ളതല്ല ഈ ലേഖന​ങ്ങ​ളു​ടെ ഉദ്ദേശ്യം. ആദ്യം അതെക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌ എന്നുള്ളത്‌ ശരിയാണ്‌. എങ്കിലും അത്‌ പ്രത്യാ​ശ​യി​ലേക്ക്‌ നയിക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നതി​നെ​ക്കു​റി​ച്ചാണ്‌ പ്രധാ​ന​മാ​യും ഈ മാസി​ക​യി​ലെ ലേഖനങ്ങൾ പറയു​ന്നത്‌. 6 പ്രവച​നങ്ങൾ എങ്ങനെ നിവൃ​ത്തി​യേറി എന്നു മനസ്സി​ലാ​ക്കു​മ്പോൾ അവസാ​ന​കാ​ലം പെട്ടെ​ന്നു​തന്നെ തീരു​മെന്ന കാര്യം വ്യക്തമാ​കും. ഈ പ്രവച​ന​ങ്ങൾക്ക്‌ എതി​രെ​യുള്ള പലരു​ടെ​യും ആരോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും, ആ ആരോ​പ​ണങ്ങൾ ശരിയാ​ണോ തെറ്റാ​ണോ എന്നതി​നെ​ക്കു​റി​ച്ചും ഉള്ള വിവര​ങ്ങ​ളും ഈ ലേഖന​ത്തിൽ കാണാം.