സുഭാ​ഷി​തങ്ങൾ 10:1-32

10  ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ.+ ജ്ഞാനി​യാ​യ മകൻ അപ്പനു സന്തോഷം നൽകുന്നു;+എന്നാൽ വിഡ്‌ഢി​യായ മകൻ അമ്മയ്‌ക്കു തീരാ​വേ​ദ​ന​യാണ്‌.  2  ദുഷ്ടതകൊണ്ട്‌ നേടിയ സമ്പത്ത്‌ ഒന്നിനും ഉപകരി​ക്കില്ല;എന്നാൽ നീതി മരണത്തിൽനി​ന്ന്‌ രക്ഷിക്കും.+  3  നീതിമാൻ വിശന്നി​രി​ക്കാൻ യഹോവ സമ്മതി​ക്കില്ല;+എന്നാൽ ദുഷ്ടന്‌, അവൻ കൊതി​ക്കു​ന്നതു ദൈവം കൊടു​ക്കില്ല.  4  മടിപിടിച്ച കൈകൾ ദാരി​ദ്ര്യം കൊണ്ടു​വ​രും;+എന്നാൽ ഉത്സാഹ​മുള്ള കൈകൾ സമ്പത്ത്‌ ആനയി​ക്കും.+  5  ഉൾക്കാഴ്‌ചയുള്ള മകൻ വേനൽക്കാ​ലത്ത്‌ വിളവ്‌ ശേഖരി​ക്കു​ന്നു;എന്നാൽ നാണം​കെ​ട്ടവൻ കൊയ്‌ത്തു​കാ​ലത്ത്‌ കിടന്നു​റ​ങ്ങു​ന്നു.+  6  നീതിമാന്റെ ശിരസ്സിൽ അനു​ഗ്ര​ഹ​ങ്ങ​ളുണ്ട്‌;+എന്നാൽ ദുഷ്ടന്റെ വായ്‌ ദുഷ്ടത മറച്ചു​വെ​ക്കു​ന്നു.  7  നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനു​ഗ്രഹം കാത്തി​രി​ക്കു​ന്നു.+എന്നാൽ ദുഷ്ടന്മാ​രു​ടെ പേര്‌ ചീഞ്ഞഴു​കും.+  8  ബുദ്ധിയുള്ളവൻ ഉപദേശങ്ങൾ* സ്വീക​രി​ക്കു​ന്നു;+എന്നാൽ വിഡ്‌ഢി​ത്തം പറയു​ന്നവൻ ഇല്ലാതാ​കും.+  9  നിഷ്‌കളങ്കമായി* നടക്കു​ന്നവൻ സുരക്ഷി​ത​നാ​യി​രി​ക്കും;+എന്നാൽ വളഞ്ഞ വഴിക​ളി​ലൂ​ടെ സഞ്ചരി​ക്കു​ന്നവൻ പിടി​യി​ലാ​കും.+ 10  കൗശലത്തോടെ കണ്ണിറു​ക്കു​ന്നവൻ വേദന സമ്മാനി​ക്കു​ന്നു;+വിഡ്‌ഢി​ത്തം പറയു​ന്നവൻ ഇല്ലാതാ​കും.+ 11  നീതിമാന്റെ വായ്‌ ജീവന്റെ ഉറവാണ്‌;+എന്നാൽ ദുഷ്ടന്റെ വായ്‌ ദുഷ്ടത മറച്ചു​വെ​ക്കു​ന്നു.+ 12  വെറുപ്പ്‌ കലഹം ഊതി​ക്ക​ത്തി​ക്കു​ന്നു;എന്നാൽ സ്‌നേഹം എല്ലാ ലംഘന​ങ്ങ​ളും മൂടുന്നു.+ 13  വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമു​ണ്ട്‌;+എന്നാൽ സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വന്റെ മുതു​കിൽ അടി വീഴും.+ 14  ബുദ്ധിമാന്മാർ അറിവി​നെ ഒരു നിധി​പോ​ലെ കാത്തു​സൂ​ക്ഷി​ക്കു​ന്നു;*+എന്നാൽ വിഡ്‌ഢി​ക​ളു​ടെ വായ്‌ നാശം ക്ഷണിച്ചു​വ​രു​ത്തു​ന്നു.+ 15  പണക്കാരനു തന്റെ സമ്പത്തു* ബലമുള്ള ഒരു നഗരം; എന്നാൽ പാവ​പ്പെ​ട്ട​വ​രു​ടെ ദാരി​ദ്ര്യം അവരുടെ നാശം.+ 16  നീതിമാന്റെ പ്രവൃ​ത്തി​കൾ ജീവനി​ലേക്കു നയിക്കു​ന്നു;എന്നാൽ ദുഷ്ടന്റെ ചെയ്‌തി​കൾ പാപത്തി​ലേക്കു പോകു​ന്നു.+ 17  ശിക്ഷണം സ്വീക​രി​ക്കു​ന്നവൻ ജീവനി​ലേ​ക്കുള്ള വഴിയാ​ണ്‌;*എന്നാൽ ശാസന തള്ളിക്ക​ള​യു​ന്നവൻ ആളുകളെ വഴി​തെ​റ്റി​ക്കു​ന്നു. 18  വിദ്വേഷം മറച്ചു​വെ​ക്കു​ന്നവൻ നുണ പറയുന്നു;+അപവാദം പറഞ്ഞു​പ​ര​ത്തു​ന്നവൻ വിഡ്‌ഢി​യാണ്‌. 19  സംസാരം കൂടി​പ്പോ​യാൽ ലംഘനം ഉണ്ടാകാ​തി​രി​ക്കില്ല;+എന്നാൽ നാവ്‌ അടക്കു​ന്നവൻ വിവേ​കി​യാണ്‌.+ 20  നീതിമാന്റെ നാവ്‌ ഒന്നാന്തരം വെള്ളി​പോ​ലെ​യാണ്‌;+എന്നാൽ ദുഷ്ടന്റെ ഹൃദയം ഒന്നിനും കൊള്ളില്ല. 21  നീതിമാന്റെ വായ്‌ അനേകരെ പോറ്റി​പ്പു​ലർത്തു​ന്നു;*+എന്നാൽ ബുദ്ധി​യി​ല്ലാ​ത്ത​തു​കൊണ്ട്‌ വിഡ്‌ഢി​കൾ മരിക്കു​ന്നു.+ 22  യഹോവയുടെ അനു​ഗ്ര​ഹ​മാണ്‌ ഒരാളെ സമ്പന്നനാ​ക്കു​ന്നത്‌;+ദൈവം അതോ​ടൊ​പ്പം വേദന* നൽകു​ന്നില്ല. 23  നാണംകെട്ട കാര്യങ്ങൾ ചെയ്യു​ന്നതു വിഡ്‌ഢി​ക്ക്‌ ഒരു വിനോ​ദം;എന്നാൽ വകതി​രി​വു​ള്ള​വനു ജ്ഞാനമു​ണ്ട്‌.+ 24  ദുഷ്ടൻ പേടി​ക്കു​ന്ന​തു​തന്നെ അവനു സംഭവി​ക്കും;എന്നാൽ നീതി​മാ​ന്റെ ആഗ്രഹ​ങ്ങ​ളെ​ല്ലാം നിറ​വേ​റും.+ 25  കൊടുങ്കാറ്റ്‌ അടിക്കു​മ്പോൾ ദുഷ്ടൻ ഇല്ലാതാ​കു​ന്നു;+എന്നാൽ നീതി​മാൻ എന്നും നിൽക്കുന്ന ഒരു അടിസ്ഥാ​ന​മാണ്‌.+ 26  വിനാഗിരി പല്ലിനും പുക കണ്ണിനും എന്നപോ​ലെ​യാണ്‌മടിയൻ അവനെ അയച്ചവന്‌.* 27  യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടി​ത്ത​രു​ന്നു;+എന്നാൽ ദുഷ്ടന്മാ​രു​ടെ വർഷങ്ങൾ വെട്ടി​ച്ചു​രു​ക്ക​പ്പെ​ടും.+ 28  നീതിമാന്മാരുടെ പ്രതീക്ഷകൾ* അവർക്കു സന്തോഷം നൽകുന്നു;+എന്നാൽ ദുഷ്ടന്മാ​രു​ടെ പ്രത്യാശ ഇല്ലാതാ​കും.+ 29  യഹോവയുടെ വഴി നിഷ്‌ക​ള​ങ്കർക്ക്‌ ഒരു സുരക്ഷി​ത​സ്ഥാ​നം;+എന്നാൽ ദുഷ്ടത ചെയ്യു​ന്ന​വർക്ക്‌ അതു നാശം വരുത്തു​ന്നു.+ 30  നീതിമാന്മാർ ഒരിക്ക​ലും വീണു​പോ​കില്ല;+എന്നാൽ ദുഷ്ടന്മാർ ഇനി ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കില്ല.+ 31  നീതിമാന്മാരുടെ വായിൽനി​ന്ന്‌ ജ്ഞാനം പുറ​പ്പെ​ടു​ന്നു;എന്നാൽ വഞ്ചന​യോ​ടെ സംസാ​രി​ക്കുന്ന നാവ്‌ മുറി​ച്ചു​ക​ള​യും. 32  നീതിമാന്റെ നാവിനു ഹൃദ്യ​മാ​യി സംസാ​രി​ക്കാൻ അറിയാം;എന്നാൽ ദുഷ്ടന്റെ വായ്‌ വഞ്ചന നിറഞ്ഞ​താണ്‌.

അടിക്കുറിപ്പുകള്‍

അഥവാ “നീതി​മാ​ന്റെ സത്‌പേ​രി​നെ.”
അക്ഷ. “കല്‌പ​നകൾ.”
അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “സംഭരി​ച്ചു​വെ​ക്കു​ന്നു.”
അഥവാ “വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ.”
മറ്റൊരു സാധ്യത “വഴിയി​ലാ​ണ്‌.”
അഥവാ “നയിക്കു​ന്നു.”
അഥവാ “സങ്കടം; കഷ്ടപ്പാട്‌.”
അഥവാ “തന്റെ മുതലാ​ളി​ക്ക്‌.”
അഥവാ “പ്രത്യാശ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം