കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 8:1-13
8 ഇനി, വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തിന്റെ കാര്യം:+ ഇക്കാര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിവുണ്ടെന്നതു ശരിയാണ്.+ അറിവ് ഒരാളെ അഹങ്കാരിയാക്കുന്നു; എന്നാൽ സ്നേഹം ബലപ്പെടുത്തുന്നു.+
2 ഒരു കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നു വിചാരിക്കുന്നയാൾ അതിനെക്കുറിച്ച് അറിയേണ്ട രീതിയിൽ അറിഞ്ഞിട്ടില്ല എന്നതാണു വാസ്തവം.
3 എന്നാൽ ഒരാൾ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അയാളെ അറിയുന്നു.
4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+
5 ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം.+ ഇങ്ങനെ അനേകം “ദൈവങ്ങളും” അനേകം “കർത്താക്കന്മാരും” ഉണ്ടെങ്കിലും
6 പിതാവായ+ ഏകദൈവമേ നമുക്കുള്ളൂ.+ എല്ലാം ആ ദൈവത്തിൽനിന്ന് ഉണ്ടായതാണ്. നമ്മൾ ദൈവത്തിനുള്ളവരുമാണ്.+ യേശുക്രിസ്തു എന്ന ഏകകർത്താവേ നമുക്കുള്ളൂ. എല്ലാം യേശുവിലൂടെ ഉണ്ടായി.+ നമ്മൾ ജീവിക്കുന്നതും യേശു മുഖാന്തരമാണ്.
7 എന്നാൽ എല്ലാവർക്കും ഈ അറിവില്ല.+ മുമ്പ് വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ചിലർക്ക്, വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിക്കുമ്പോൾ, ‘ഇതു വിഗ്രഹങ്ങൾക്ക് അർപ്പിച്ചതാണല്ലോ’+ എന്ന ചിന്തയുണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനമാകുന്നു.+
8 വാസ്തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്നില്ല.+ കഴിക്കാതിരുന്നാൽ നഷ്ടമില്ല. കഴിക്കുന്നതുകൊണ്ട് നേട്ടവുമില്ല.+
9 പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം, ദുർബലരായവർ ഇടറിവീഴാൻ ഒരുവിധത്തിലും കാരണമാകരുത്.+
10 അറിവുള്ള നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നതു ദുർബലമായ മനസ്സാക്ഷിയുള്ള ഒരാൾ കണ്ടാൽ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കാൻ അയാളുടെ മനസ്സാക്ഷി ധൈര്യപ്പെടില്ലേ?
11 അങ്ങനെ, ക്രിസ്തു ആർക്കുവേണ്ടി മരിച്ചോ+ ആ ദുർബലനായ സഹോദരൻ നിന്റെ അറിവ് കാരണം നശിച്ചുപോകുന്നു.
12 ഇങ്ങനെ നിങ്ങൾ നിങ്ങളുടെ സഹോദരങ്ങൾക്കെതിരെ പാപം ചെയ്ത്, ദുർബലമായ അവരുടെ മനസ്സാക്ഷിയെ+ മുറിപ്പെടുത്തുമ്പോൾ നിങ്ങൾ ക്രിസ്തുവിന് എതിരെയാണു പാപം ചെയ്യുന്നത്.
13 അതുകൊണ്ട് ഞാൻ മാംസം കഴിക്കുന്നത് എന്റെ സഹോദരനെ അസ്വസ്ഥനാക്കുന്നെങ്കിൽ ഞാൻ ഇനി ഒരിക്കലും അതു കഴിക്കില്ല. എന്റെ സഹോദരൻ അസ്വസ്ഥനാകാൻ ഞാൻ ഇടയാക്കരുതല്ലോ.+