മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക
പ്രശ്നം
‘ഞാൻ’ എന്ന ഭാവം മുൻവിധിക്ക് വളംവെക്കുന്നു. ഇത്തരം മനോഭാവമുള്ളവർ തങ്ങളെ കൂടുതൽ പ്രാധാന്യമുള്ളവരായി നിറുത്തുകയും, ബാക്കിയുള്ളവരെ വിലകുറച്ച് കാണുകയും ചെയ്യുന്നു. ഈ മനോഭാവം ആർക്കുവേണമെങ്കിലും വന്നേക്കാം. ഒരു വിജ്ഞാനകോശം പറയുന്നത്: “ഭൂരിഭാഗം സംസ്കാരത്തിലുള്ള വിഭാഗങ്ങളും അവരുടെ ജീവിതശൈലി, ഭക്ഷണരീതി, വസ്ത്രധാരണരീതി, ശീലങ്ങൾ, വിശ്വാസങ്ങൾ, മൂല്യങ്ങൾ എന്നിവയൊക്കെ മറ്റു വിഭാഗങ്ങളെക്കാൾ ഉയർന്നതാണെന്ന ചിന്ത വെച്ചുപുലർത്തുന്നു.” എന്നാൽ നമുക്ക് എങ്ങനെയാണ് ഈ വികലമായ വീക്ഷണം മാറ്റാൻ കഴിയുക?
ബൈബിൾതത്ത്വം
“താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.”—ഫിലിപ്പിയർ 2:3.
വാക്യം പഠിപ്പിക്കുന്നത്: നമ്മളെക്കുറിച്ചുതന്നെ അമിതമായി ചിന്തിക്കാതിരിക്കണമെങ്കിൽ നമുക്കു താഴ്മ എന്ന ഗുണം വേണം. താഴ്മയുണ്ടെങ്കിൽ മറ്റുള്ളവർ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളെക്കാൾ വലിയവരാണെന്നു നമ്മൾ ചിന്തിക്കും. എല്ലാ ഗുണങ്ങളും കഴിവുകളും ഉള്ള ഒരു കൂട്ടരും ഇല്ല.
സ്റ്റെഫാന്റെ ഉദാഹരണം നോക്കാം. അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്താണ് വളർന്നുവന്നത്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നല്ലാത്ത ആളുകളോട് അദ്ദേഹത്തിന് ഒരു മുൻവിധിയുണ്ടാ
യിരുന്നു. എന്നാൽ സ്റ്റെഫാൻ അതു മറികടന്നു. അദ്ദേഹം പറയുന്നത് ഇതാണ്: “മറ്റുള്ളവരെ നമ്മളെക്കാൾ ഉയർന്നവരായി കാണുന്നതു മുൻവിധിക്കെതിരെ പോരാടുന്നതിനുള്ള നല്ലൊരു ആയുധമാണ്. എല്ലാം കാര്യങ്ങളും എനിക്ക് അറിയില്ല, എല്ലാവരിൽനിന്നും എനിക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട്.”നിങ്ങൾക്കു ചെയ്യാനാകുന്നത്
യാഥാർഥ്യബോധം ഉള്ളവരായിരിക്കുക. തെറ്റു പറ്റിയാൽ അത് അംഗീകരിക്കാൻ ശ്രമിക്കുക. നിങ്ങൾക്കില്ലാത്ത കഴിവുകൾ മറ്റുള്ളവർക്കുണ്ടെന്ന കാര്യം മനസ്സിലാക്കുക. ഒരു കൂട്ടത്തിലുള്ള എല്ലാവർക്കും ഒരേ കുഴപ്പമുണ്ടാകുമെന്ന് വിചാരിക്കരുത്.
ഒരു കൂട്ടത്തിലുള്ള ഒരാളെക്കുറിച്ച് തെറ്റായ ചില കണക്കുകൂട്ടലുകൾ നടത്തുന്നതിനു മുമ്പ് ചില കാര്യങ്ങൾ സ്വയം ചോദിക്കുക:
നിങ്ങൾക്കില്ലാത്ത കഴിവുകൾ മറ്റുള്ളവർക്കുണ്ടെന്ന കാര്യം മനസ്സിലാക്കുക
-
ആ വ്യക്തിയിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരു ഗുണം ശരിക്കും ഒരു മോശം ഗുണംതന്നെയാണോ?
-
ആ വ്യക്തിക്ക് എന്നിലും കുറവുകൾ കാണാൻ കഴിയില്ലേ?
-
ആ വ്യക്തിക്ക് എന്നെക്കാൾ കഴിവുള്ള ഏതെല്ലാം മേഖലകൾ ഉണ്ട്?
ഈ ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി ഉത്തരം പറയുകയാണെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ മുൻവിധിയെ മറികടക്കാം. മാത്രമല്ല ആ വ്യക്തിയിൽ വിലമതിക്കാനാകുന്ന ഗുണങ്ങൾ കണ്ടെത്താനും കഴിയും.