വീക്ഷാഗോപുരം നമ്പര് 3 2018 | ദൈവത്തിനു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടോ?
ദൈവത്തിനു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടോ?
ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, ആളുകൾ ദുരിതം അനുഭവിച്ച് മരിക്കുമ്പോൾ, ‘ദൈവം ഇതൊന്നും കാണുന്നില്ലേ, ദൈവത്തിന് ഒരു ചിന്തയുമില്ലേ’ എന്ന് നമ്മൾ ചിന്തിച്ചേക്കാം. ബൈബിൾ പറയുന്നു:
“യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു. അതേസമയം, യഹോവ മോശമായതു ചെയ്യുന്നവർക്കെതിരാണ്.”—1 പത്രോസ് 3:12.
ഈ ലക്കം വീക്ഷാഗോപുരം ദൈവം നമ്മളെ എങ്ങനെ സഹായിക്കുന്നെന്നും സകല ദുരിതങ്ങളും അവസാനിപ്പിക്കാൻ എന്തു ചെയ്യുന്നെന്നും വിവരിക്കുന്നു.
“ദൈവം എവിടെ ആയിരുന്നു?”
ഏതെങ്കിലും ദുരന്തം സംഭവിച്ചപ്പോൾ ‘ദൈവത്തിന് എന്റെ കാര്യത്തിൽ ഒരു ചിന്തയുമില്ലേ’ എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?
ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ?
ദൈവത്തിനു നമ്മളിൽ വളരെ താത്പര്യമുണ്ടെന്നുള്ളതിന് എന്തു തെളിവുണ്ട്?
ദൈവം നിങ്ങളെ മനസ്സിലാക്കുന്നുണ്ടോ?
നമ്മളെക്കുറിച്ചും നമ്മുടെ ജനിതകഘടനെയെക്കുറിച്ചും ദൈവത്തിനു പൂർണമായി അറിയാം. ഇതു ദൈവത്തിനു നമ്മുടെ ചെറിയചെറിയ കാര്യങ്ങൾപോലും മനസ്സിലാക്കാൻ കഴിയുമെന്ന ഉറപ്പു തരുന്നു.
ദൈവത്തിന് സഹാനുഭൂതിയുണ്ടോ?
ദൈവം നമ്മളെ ശ്രദ്ധിക്കുന്നെന്നും മനസ്സിലാക്കുന്നെന്നും നമ്മളോടു സഹാനുഭൂതി കാണിക്കുന്നെന്നും ബൈബിൾ ഉറപ്പു തരുന്നു.
ദുരിതങ്ങൾ—ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?
പാപത്തിനു ശിക്ഷയായി ആളുകൾക്കു ദൈവം ഇന്നു രോഗമോ ദുരിതമോ വരുത്തുന്നുണ്ടോ?
ആരാണ് ഉത്തരവാദി?
മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളുടെ മൂന്നു പ്രധാനകാരണങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു.
ദൈവം ദുരിതങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കും
എല്ലാ ദുരിതങ്ങളും അനീതിയും അവസാനിപ്പിക്കാൻ ദൈവം ഉടൻ ഇടപെടും എന്നു നമുക്ക് എങ്ങനെ അറിയാം?
ദൈവത്തിന്റെ കരുതൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
ഒരു നല്ല ഭാവിക്കായുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കാൻ തിരുവെഴുത്തുകൾ സഹായിക്കുന്നു.
നിങ്ങൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തിന് എന്ത് തോന്നുന്നു?
ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ ദൈവത്തിന് എന്തു തോന്നുന്നെന്ന് മനസ്സിലാക്കാൻ ഈ ബൈബിൾവാക്യങ്ങൾ സഹായിക്കും.