വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ അഭിപ്രായം എന്താണ്‌?

നിങ്ങളുടെ അഭിപ്രായം എന്താണ്‌?

ദൈവത്തിന്റെ സുഹൃ​ത്താ​കാൻ ബൈബി​ളി​നു നിങ്ങളെ സഹായിക്കാൻ കഴിയു​മോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌. . .

മനുഷ്യർ പാപി​ക​ളും അശുദ്ധ​രും ആയതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ കഴിയി​ല്ലെ​ന്നാണ്‌. ദൈവ​ത്തി​നു നമ്മളെ​ക്കു​റി​ച്ചു ചിന്തയി​ല്ലെ​ന്നാണ്‌ മറ്റു ചിലർ കരുതു​ന്നത്‌. നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ബൈബിൾ പറയു​ന്നത്‌. . .

“നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) ദൈവത്തെ നമ്മൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ നമുക്കും ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കാം.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • നമ്മുടെ സുഹൃ​ത്താ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.​—യാക്കോബ്‌ 4:8.

  • നമ്മുടെ സുഹൃ​ത്തെന്ന നിലയിൽ നമ്മളെ സഹായി​ക്കാ​നും നമ്മളോ​ടു ക്ഷമിക്കാ​നും ദൈവം തയ്യാറാണ്‌.​—സങ്കീർത്തനം 86:5.

  • ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്കൾ ദൈവം സ്‌നേ​ഹി​ക്കു​ന്ന​തി​നെ സ്‌നേ​ഹി​ക്കു​ക​യും ദൈവം വെറു​ക്കു​ന്ന​തി​നെ വെറു​ക്കു​ക​യും ചെയ്യുന്നു.​—റോമർ 12:9.