ശരിയോ? തെറ്റോ? ബൈബിൾ—ആശ്രയിക്കാവുന്ന ഒരു വഴികാട്ടി
നമുക്കോ മറ്റുള്ളവർക്കോ എന്തു തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രം നമ്മൾ ശരിയും തെറ്റും തീരുമാനിച്ചാൽ ആ തീരുമാനം ശരിയാകുമെന്നു നമുക്ക് ഉറപ്പോടെ പറയാനാകില്ല. അതിന്റെ കാരണം ബൈബിൾ നമ്മളോടു പറയുന്നു. എന്നാൽ അതു മാത്രമല്ല, ശരിയും തെറ്റും എന്താണെന്നും ബൈബിൾ നമുക്കു കാണിച്ചുതരുന്നു. അവ അനുസരിച്ചാൽ നമ്മുടെ ജീവിതം സന്തോഷമുള്ളതും സംതൃപ്തവും ആയിരിക്കും.
ദൈവത്തിന്റെ മാർഗനിർദേശം വേണം
വഴിനടത്തിപ്പിനായി നമ്മൾ ദൈവത്തിലേക്കു നോക്കാനാണു ദൈവം പ്രതീക്ഷിക്കുന്നതെന്നു ബൈബിൾ പറയുന്നു. കാരണം നമ്മൾ സ്വന്തം ഇഷ്ടമനുസരിച്ച് പോയാൽ അതു ശരിയാകില്ലെന്ന് യഹോവയ്ക്ക് a അറിയാം. (യിരെമ്യ 10:23) അതുകൊണ്ടാണു ബൈബിളിലൂടെ ദൈവം നമുക്കു വേണ്ട മാർഗനിർദേശം തന്നിരിക്കുന്നത്. ഇനി, യഹോവ തന്റെ മനുഷ്യമക്കളെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. നമ്മൾ തെറ്റായ ഒരു തീരുമാനമെടുത്തിട്ട് അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നതു കാണാൻ ദൈവം ഒട്ടും ആഗ്രഹിക്കുന്നില്ല. (ആവർത്തനം 5:29; 1 യോഹന്നാൻ 4:8) അതു മാത്രമല്ല, ദൈവം നമ്മുടെ സ്രഷ്ടാവുമാണ്. അതുകൊണ്ടുതന്നെ നമുക്ക് ഏറ്റവും ആവശ്യമുള്ള മാർഗനിർദേശം തരാൻ വേണ്ട ജ്ഞാനവും അറിവും ദൈവത്തിനുണ്ട്. (സങ്കീർത്തനം 100:3; 104:24) ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരും താൻ പറയുന്ന വഴിയേതന്നെ പോകണമെന്നു ദൈവം നിർബന്ധംപിടിക്കുന്നില്ല.
ഉൽപത്തി 1:28, 29; 2:8, 15) കൂടാതെ ദൈവം അവർക്കു ലളിതമായ ചില നിർദേശങ്ങൾ നൽകുകയും അവർ അത് അനുസരിക്കാൻ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ആ നിർദേശങ്ങൾ അനുസരിക്കണോ വേണ്ടയോ എന്നു സ്വന്തമായി തീരുമാനിക്കാൻ ദൈവം അവരെ അനുവദിച്ചു. (ഉൽപത്തി 2:9, 16, 17) അവരാകട്ടെ, ശരി എന്ത്, തെറ്റ് എന്ത് എന്നു ദൈവം പറഞ്ഞത് അനുസരിക്കുന്നതിനു പകരം സ്വന്തം ഇഷ്ടമനുസരിച്ച് പോകാനാണു തീരുമാനിച്ചത്. (ഉൽപത്തി 3:6) അതുകൊണ്ട് എന്തു സംഭവിച്ചു? മനുഷ്യരുടെ ജീവിതം മെച്ചപ്പെട്ടോ? ഇല്ല. ദൈവം പറയുന്നത് അനുസരിക്കാതിരുന്നാൽ നമുക്കു നിലനിൽക്കുന്ന സമാധാനവും സന്തോഷവും ലഭിക്കില്ലെന്നാണു ചരിത്രം തെളിയിക്കുന്നത്.—സഭാപ്രസംഗകൻ 8:9.
ശരിക്കും സന്തോഷത്തോടെയിരിക്കാൻ ആവശ്യമായതെല്ലാം യഹോവ ആദ്യമനുഷ്യരായ ആദാമിനും ഹവ്വയ്ക്കും നൽകി. (നമ്മൾ എവിടെ ജീവിച്ചാലും നമ്മുടെ പശ്ചാത്തലം എന്തുതന്നെയായാലും ശരിയായ തീരുമാനങ്ങളെടുക്കാൻ ആവശ്യമായ മാർഗനിർദേശം ബൈബിൾ നമുക്കു നൽകുന്നുണ്ട്. (2 തിമൊഥെയൊസ് 3:16, 17; “ എല്ലാവർക്കുംവേണ്ടിയുള്ള ഒരു പുസ്തകം” എന്ന ചതുരം കാണുക.) അതിന്റെ ചില ഉദാഹരണങ്ങൾ നമുക്ക് ഇനി നോക്കാം.
ബൈബിളിനെ ‘ദൈവത്തിന്റെ വചനമെന്നു’ വിളിക്കാനാകുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?—1 തെസ്സലോനിക്യർ 2:13. JW.ORG-ൽ ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്? എന്ന വീഡിയോ കാണുക.
നമ്മൾ എന്തു ചെയ്യാനാണു ദൈവം ആഗ്രഹിക്കുന്നതെന്നു ബൈബിൾ പറയുന്നു
തുടക്കംമുതൽ മനുഷ്യരുമായി ദൈവത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള കൃത്യമായ രേഖ ബൈബിളിൽ കാണാം. ആ വിവരങ്ങൾ, ദൈവത്തിന്റെ നോട്ടത്തിൽ ശരിയും തെറ്റും എന്താണെന്നും, നമുക്കു പ്രയോജനം ചെയ്യുന്നതും ദോഷം ചെയ്യുന്നതും എന്തൊക്കെയാണെന്നും തിരിച്ചറിയാൻ സഹായിക്കുന്നു. (സങ്കീർത്തനം 19:7, 11) കൂടാതെ ഏതു കാലത്ത് ജീവിക്കുന്നവർക്കും ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന തത്ത്വങ്ങളും നമുക്ക് അതിൽ കാണാം.
ഉദാഹരണത്തിന്, സുഭാഷിതങ്ങൾ 13:20-ലെ ആ ഉപദേശം കാണുക: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” ആ തത്ത്വം മുമ്പത്തെപ്പോലെതന്നെ ഇന്നും സത്യമാണ്. ബൈബിളിൽ നിറയെ ഇത്തരത്തിൽ അമൂല്യവും നമുക്കു പ്രയോജനം ചെയ്യുന്നതും ആയ തത്ത്വങ്ങളാണുള്ളത്.—“ കാലത്തെ വെല്ലുന്ന ജ്ഞാനം” എന്ന ചതുരം കാണുക.
എന്നാൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ബൈബിളിന്റെ ഉപദേശം ഇന്ന് എന്നെ എങ്ങനെ സഹായിക്കും?’ അതു മനസ്സിലാക്കാൻ സഹായിക്കുന്ന ചില ജീവിതാനുഭവങ്ങളാണ് അടുത്ത ലേഖനത്തിലുള്ളത്.
a യഹോവ എന്നതു സത്യദൈവത്തിന്റെ പേരാണ്.—സങ്കീർത്തനം 83:18.