എനിക്കു ധൈര്യം തരേണമേ
ഡൗൺലോഡ്:
ഭീതിയേറിടും നാൾ
എന്നെ ചുറ്റീടവേ,
ഇരുൾ വീണ വീഥിയിൽ നീ
വെൺശോഭയേകിടും.
ജീവിതം ഇതിന്നോ
നീറും ദിനങ്ങളായ്
കൊഴിയുമ്പോഴും എൻ ദൈവം
എൻ ജീവൻ കാത്തിടും.
യഹോവേ, എന്റെ കണ്ണുകൾ
തുറന്നു നീ തരൂ.
കാണുന്നു ഇതാ യാഹിൻ സൈന്യം
നമ്മോടുകൂടെയാം.
ധൈര്യം പകരൂ നീ
ഈ നാളിലെന്നിലായ്.
യഹോവേ, നീ എൻ ധൈര്യം.
യാഹിൻ ജയം ഇതാ!
പീഡനങ്ങളാലെൻ
ജീവൻ പൊലിഞ്ഞിടാം;
നിത്യജീവൻ പോയിടാതെ
കാത്തിടുമെൻ ദൈവം.
യാഹിൽ ആശ്രയിക്കാം
എൻ പാറയല്ലയോ.
പകരൂ ധൈര്യം യഹോവേ,
ഞങ്ങൾ തൻ ഹൃത്തിലായ്.
യഹോവേ, എന്റെ കണ്ണുകൾ
തുറന്നു നീ തരൂ.
കാണുന്നൂ ഇതാ യാഹിൻ സൈന്യം
നമ്മോടുകൂടെയാം.
ധൈര്യം പകരൂ നീ
ഈ നാളിലെന്നിലായ്.
യഹോവേ, നീ എൻ ധൈര്യം.
യാഹിൻ ജയം ഇതാ!
യഹോവേ, എന്റെ കണ്ണുകൾ
തുറന്നു നീ തരൂ.
കാണുന്നൂ ഇതാ യാഹിൻ സൈന്യം
നമ്മോടുകൂടെയാം.
ധൈര്യം പകരൂ നീ
ഈ നാളിലെന്നിലായ്.
യഹോവേ, നീ എൻ ധൈര്യം
യാഹിൻ ജയം ഇതാ!
യഹോവേ, നീ എൻ ധൈര്യം
യാഹിൻ ജയം ഇതാ!