ഗീതം 125
“കരുണ കാണിക്കുന്നവർ സന്തുഷ്ടർ”
-
1. വാത്സല്യവാൻ എൻ ദൈവത്തിൻ
കാരുണ്യം എന്നും ഹൃദ്യമാം.
തൃക്കൈ തുറന്നേകുന്നു താൻ,
ദാനങ്ങൾ തന്റെ പ്രിയർക്കായ്.
എൻ പാപം കണ്ണീരോടെ ഞാൻ
എൻ താതനോടറിയിച്ചാൽ,
എന്നെ പൊടിയായ് കണ്ടു താൻ,
അൻപോടെപ്പോഴും കാത്തിടും.
-
2. പാപം തളർത്തീടിൽ നമ്മെ,
നാം ദൈവത്തോടുണർത്തിക്കാം,
നമ്മൾ ക്ഷമിക്കും പോലെന്നും
നമ്മോടും ക്ഷമ കാണിപ്പാൻ.
ക്രിസ്തേശു ചൊല്ലും പോൽ നമ്മൾ,
ദ്രോഹങ്ങൾ ക്ഷമിച്ചീടുകിൽ,
വിദ്വേഷം കൂടാതെന്നുമായ്
ശാന്തിയിൽ സ്വസ്ഥം ജീവിക്കും.
-
3. നാം സ്നേഹകാരുണ്യങ്ങളായ്
ചെയ്തീടും ഓരോ നൻമയും
യഹോവ കാണും യാഗമായ്,
സ്വർഗസ്ഥനേകും തൻ കൃപ.
ആത്മാർഥമാം അൻപിൽ നമ്മൾ,
നിസ്വാർഥദാനം ചെയ്യുകിൽ,
സന്തോഷിക്കും നാം നിത്യമായ്,
യാഹിൻ മുമ്പാകെ ധന്യരായ്.
(മത്താ. 6:2-4, 12-14 കൂടെ കാണുക.)